എയിംസ് കേരളത്തിനനുവദിക്കാനും അത് കാസര്‍കോട്ട് സ്ഥാപിക്കുവാനും സമ്മര്‍ദം ശക്തിപ്പെടുത്തും: പി കരുണാകരന്‍ എം പി
കാസര്‍കോട്: (www.kasargodvartha.com 07.11.2018) എയിംസ് കേരളത്തിനനുവദിക്കാനും അത് കാസര്‍കോട്ട് സ്ഥാപിക്കുവാനും വീണ്ടും സമ്മര്‍ദം ശക്തിപ്പെടുത്തുമെന്ന് പി കരുണാകരന്‍ എം പി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ചൊവ്വാഴ്ച കാഞ്ഞങ്ങാട് വെച്ച് മെഡിക്കല്‍ കോളേജ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് തീരുമാനങ്ങള്‍ കൈകൊണ്ടതായും അദ്ദേഹം അറിയിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി വീണ്ടും സമ്മര്‍ദം ശക്തിപ്പെടുത്താനും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്ത് അറിയിക്കേണ്ടതുണ്ട്. വീണ്ടും വിസിയെ കാണുന്നതിനും, നിവേദനം നല്‍കാനും തീരുമാനിച്ചതായും എം പി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രത്യേക എയിംസ് അനുവദിക്കണം. കേന്ദ്ര മന്ത്രി അത്തരമൊരു നിര്‍ദേശമില്ലെന്നാണ് നേരത്തെ വ്യക്തമാക്കിയത്.കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് ഇന്ത്യന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് മാറിമാറി വന്ന എച്ച്.ആര്‍.ഡി മന്ത്രിമാരും കാസര്‍കോടിനെ പരിഗണിക്കുമെന്ന് പറഞ്ഞിട്ടും തീരുമാനമായിട്ടില്ല. കേരളത്തിന് എയിംസ് അനുവദിക്കുകയും, അത് കാസര്‍കോട് സ്ഥാപിക്കുകയും ചെയ്യണമെന്ന് എം പി ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്കകത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം മെഡിക്കല്‍ കോളേജിനെ ബാധിക്കുമെന്ന പ്രസ്താവന തീര്‍ത്തും തെറ്റാണ്. യൂണിവേഴ്‌സിറ്റി വന്നതുമുതല്‍ തന്റെ നേതൃത്വത്തില്‍ തന്നെ നിരവധി സമരങ്ങള്‍ മെഡിക്കല്‍ കോളേജിന് വേണ്ടി നടത്തിയതാണ്. മാത്രമല്ല സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും, കേന്ദ്ര മന്ത്രിമാരെയും കണ്ട് നേരത്തെ നിവേദനം നല്‍കിയതാണ്. ഇപ്പോഴും നിവേദനം നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍കോട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏക മനസോടെ പ്രസ്താവനകള്‍ നടത്തിയതും സമര രംഗത്തേക്ക് വന്നതുമാണ്. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും എം പി പറഞ്ഞു.
ഒരു പത്രത്തില്‍ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് എംപി പറഞ്ഞതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, P.Karunakaran-MP, Medical College, Pressure will be strengthened for AIMS: Says P Karunakaran MP
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment