തൃപ്തി ദേശായിയും സംഘവും കൊച്ചി എയപോര്‍ട്ടില്‍; വിമാനത്താവളത്തിന് പുറത്ത് വന്‍ പ്രതിഷേധം
കൊച്ചി: ( 16/11/2018 www.kvartha.com) ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്.
വിമാനത്താവളത്തിന് പുറത്ത് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.
വൃശ്ചികം ഒന്നിന് ശബരിമലയില്‍ ദര്‍ശനം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇതിനായി കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷയൊരുക്കണമെന്ന് തൃപ്തി ദേശായിസര്ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കത്തിന് മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല, തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷയൊരുക്കാനാകില്ലെന്ന് സര്‍ക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതുവരെ ശബരിമലയില്‍ എടുത്തുചാട്ടം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi airport, Trupthi Desai, Sabarimala
Keywords: Kerala, Kochi airport, Trupthi Desai, Sabarimala
Powered by Info News For You

Comments
Post a Comment