ദേശീയ പാതയോരത്ത് അക്വേറിയം വില്‍പ്പനയുമായി യുവാക്കള്‍

ഹരിപ്പാട്: (www.kvartha.com 19.11.2018) നിത്യജീവിതത്തിനാവശ്യമായ ഏതാണ്ടെല്ലാം ഇപ്പോള്‍ പാതയോരങ്ങളില്‍ ലഭ്യമാണ്. തെരുവ് കച്ചവടം പൊടിപൊടിക്കാന്‍ ദിവസേന പുത്തന്‍ ഉല്‍പന്നങ്ങളുമായി കച്ചവടക്കാര്‍ പാതയോരങ്ങളിലെത്തുന്നു.

വീട്ടില്‍ ഊണ്, ദം ബിരിയാണി, ഷാപ്പിലെ കറി, കുലുക്കി സര്‍ബത്ത് തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാതയോരങ്ങളില്‍ സുലഭമാണെങ്കില്‍ ഇപ്പോള്‍ അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും മധ്യേ കടല്‍ മീനുകള്‍ക്കൊപ്പം ശുദ്ധജല മത്സ്യ വില്പനയിലും വര്‍ഷങ്ങളായി പേരുകേട്ട തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപം ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായ ഒരു പുതിയ സംരഭവുമായി എത്തിയിരിക്കുന്നു.


ഉപയോഗശേഷം ഉപേക്ഷിക്കുന്ന വലിയ കുപ്പികള്‍ ശേഖരിച്ച് അതില്‍ കയര്‍ കൊണ്ട് മനോഹരമായി കവചം നെയ്ത് വെള്ളം നിറച്ച് അതിനുള്ളില്‍ വിവിധ വര്‍ണങ്ങളിലുള്ള കല്ലുകള്‍ നിക്ഷേപിച്ച് കമനീയമായി തൂക്കിയിടാന്‍ പാകത്തില്‍ ചെറിയ അക്വേറിയങ്ങളാക്കി മാറ്റുകയാണ് ഇവര്‍.

ഫൈറ്റര്‍ , ഗപ്പി, ബ്ലാക്ക് വൈറ്റ് മോളി എന്നീ ഇനങ്ങളിലുള്ള മത്സ്യങ്ങളെയാണ് പ്രധാനമായും ഇതോടൊപ്പം നല്‍കുന്നത്. കുറഞ്ഞ തുകയ്ക്ക് ഒരു മിനി അക്വേറിയം സ്വന്തമാക്കാന്‍ കഴിയുന്നതിന്റെ ത്രില്ലില്‍ അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടുന്ന മുതിര്‍ന്നവരും കുട്ടികളുമടക്കം യാത്രക്കാരായ നിരവധി പേരാണ് വാഹനം നിര്‍ത്തി ഈ അലങ്കാര മത്സ്യക്കൂട് സ്വന്തമാക്കി സംതൃപ്തിയോടെ മടങ്ങുന്നത് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aquarium sale in highway side, Business, Lifestyle & Fashion, News, Local-News, Ambalapuzha, Passengers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?