വിശ്വാസ സംരക്ഷണ യാത്രയ്ക്ക് തൃക്കരിപ്പൂരില്‍ വന്‍ സ്വീകരണം; പ്രവര്‍ത്തകര്‍ ഒഴുകിയെത്തി, ഭരണത്തിന്റെ തണലില്‍ സിപിഎം കേരളത്തില്‍ ഗുണ്ടായിസം നടത്താനിറങ്ങിയിരിക്കുന്നു, ബി ജെ പി നടത്തുന്നത് കപട നാടകം: കെ സുധാകരന്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.11.2018) വിശ്വാസസംരക്ഷണയാത്രയുടെ ജില്ലാതല സമാപന വേദിയായ തൃക്കരിപ്പൂരില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ശബരിമല വിഷയത്തില്‍ പ്രതിസന്ധിയിലായ സിപിഎം ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ ഗുണ്ടായിസം നടത്താനിറങ്ങിയിരിക്കുകയാണെന്ന് യാത്രാ നായകന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ നാളിതുവരെ നടക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. ശൗചാലയങ്ങളുടെ വാതില്‍ ചവിട്ടി പൊളിച്ചു പോലും പോലീസ് ഭക്തരെ ദ്രോഹിക്കുകയാണ്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് കപട നാടകമാണ്. ശബരിമലയില്‍ പ്രായം നോക്കാതെ എല്ലാ സ്ത്രീകളെയും കടത്തിവിടണമെന്നാണ് അവരുടെ അഭിപ്രായം. ബിജെപിയുടെ പൊള്ളത്തരം തുറന്നു കാട്ടാന്‍ കൂടിയാണ് ഈ ജാഥയെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കുന്നതിനെതിരെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ വിശ്വാസികളോടൊപ്പവും കോണ്‍ഗ്രസ് പ്രസ്ഥാനം എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ സുരേഷ് ബാബു, എ പി അനില്‍കുമാര്‍, സജീവ് ജോസഫ്, സുമ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, കെ.സി അബു, സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. നീലകണ്ഠന്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ, എ.പി അബ്ദുല്ലക്കുട്ടി, പി.കെ. ഫൈസല്‍, പി. കുഞ്ഞിക്കണ്ണന്‍, സാജിദ് മൗവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.വി ഗംഗാധരന്‍, കെ.പി പ്രകാശന്‍, ടോമി പ്ലാച്ചേരി, കരിമ്പില്‍ കൃഷ്ണന്‍, പെരിയ ബാലകൃഷ്ണന്‍,വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഗീതാ കൃഷ്ണന്‍, എ. സുബ്ബയ്യറായ്, പി.എ. അഷ്റഫലി, മീനാക്ഷി ബാലകൃഷ്ണന്‍, കെ.വി. സുരേഷ്, വി.പി. അബ്ദുര്‍ റഷീദ്, ഹരീഷ് പി. നായര്‍, കെ. ശ്രീധരന്‍, ജോഷി കണ്ടത്തില്‍, സി. രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് ബൈക്കുകളും തൃക്കരിപ്പൂരിലെ ഓട്ടോറിക്ഷകളും കാലിക്കടവില്‍ നിന്നും യാത്രക്കൊപ്പം ചേര്‍ന്നു. ബാന്‍ഡുകളുള്‍പ്പെടെയുള്ള വാദ്യമേളങ്ങളും മുത്തുക്കുടകളും നൂറുകണക്കിന് സ്ത്രീകളും ഉള്‍പ്പെടെ അകമ്പടിയായാണ് ജാഥയെ തങ്കയം മുക്കില്‍ നിന്നും തൃക്കരിപ്പൂരിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Reception for Vishwasa Samrakshana in Trikaripur, Trikaripur, Kasaragod, News, Top-Headlines, Congress, K. Sudhakaran.

Powered by Info News For You

Comments
Post a Comment