ദേശീയപാതയുടെ സര്‍ക്കിളില്‍ ബൈക്ക് റെയ്‌സ് ചെയ്ത് കറങ്ങി; സ്ഥലത്തുണ്ടായിരുന്നവര്‍ സോഡ കുപ്പിയെറിഞ്ഞു; സിനിമാ സ്‌റ്റൈലില്‍ പോലീസ് ജീപ്പില്‍ പറന്നിറങ്ങിയ എസ് ഐ ലാത്തിയടി തുടങ്ങിയതോടെ എല്ലാവരും ചിതറിയോടി, ഉപേക്ഷിച്ചു പോയ നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (www.kasargodvartha.com 20.11.2018) ദേശീയപാതയുടെ സര്‍ക്കിളില്‍ ബൈക്ക് റെയ്‌സ് ചെയ്ത് കറങ്ങിയ യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും വാക്ക് തര്‍ക്കത്തിലും കയ്യാങ്കളിയിലും ഏര്‍പ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ സോഡ കുപ്പിയെറിഞ്ഞതോടെ പതാക കെട്ടിയ വടിയുമായി യുവാക്കളും സോഡ കുപ്പിയുമായി മറുവിഭാഗവും നേര്‍ക്കുനേര്‍ എത്തി. ഇതോടെ സിനിമാ സ്‌റ്റൈലില്‍ പോലീസ് ജീപ്പില്‍ പറന്നിറങ്ങിയ എസ് ഐ അജിത്തും സംഘവും ലാത്തിയടി തുടങ്ങിയതോടെ എല്ലാവരും ചിതറിയോടി.
Kasaragod, Bike-race, Clash, Police, News, Police chases bike racers.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കറന്തക്കാട് ദേശീയപാത സര്‍ക്കിളിലാണ് സംഭവം. സ്ഥലത്ത് ഉപേക്ഷിച്ചു പോയ ബൈക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ക്വിക്ക് ആക്ഷനാണ് സംഘര്‍ഷത്തിലേക്ക് വഴുതിമാറുന്നതില്‍ നിന്നും സ്ഥിതി ശാന്തമാക്കിയത്. കാസര്‍കോട് നിന്നും യുവാക്കള്‍ അടുക്കബയല്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസാണ് ഉടന്‍തന്നെ എസ് ഐക്ക് വിവരം കൈമാറിയത്. യുവാക്കള്‍ സംഘടിച്ചതോടെ വാഹന ഗതഗതവും അല്‍പനേരം സ്തംഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bike-race, Clash, Police, News, Police chases bike racers.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?