അയോധ്യയില്‍ രാമക്ഷേത്രം: മോദി സര്‍ക്കാരിനെ താഴെയിടാന്‍ ആര്‍.എസ്.എസിനോട് ശിവസേന


ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട് ശിവസേനയുടെ ആഹ്വാനം. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

'സംഘപരിവാര്‍ അജണ്ടകള്‍ മുഴുവന്‍ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച വിഷയം കണക്കിലെടുത്തിട്ടില്ല. ശിവസേന വിഷയം ഏറ്റെടുക്കുകയും ക്ഷേത്രനിര്‍മ്മാണത്തിനായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയത്'. ഉദ്ധവ് താക്കറെ പറഞ്ഞു.

സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നതിനേക്കാള്‍, രാമക്ഷേത്ര നിര്‍മ്മാണം നടക്കണം എന്നാണ് ആര്‍എസ്എസിന്റെ ആഗ്രഹം എങ്കില്‍ മോദി സര്‍ക്കാരിനെ എന്തുകൊണ്ട് വലിച്ചു താഴെയിടുന്നില്ലയെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?