ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സമ്മേളനം സമാപിച്ചു


കാസര്‍കോട് (www.evisionnews.co) : ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് 18മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കാസര്‍കോട് നടന്ന പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അഡ്വ: രാംമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ : ടി.മനോജ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ബാസ് മുതലപ്പാറ പുരോഗമന മഹിളാ സമിതി സംസ്ഥാന പ്രസിഡന്റ് എ .ഇ സാബിറ അബ്ദുല്‍ റഹിമാന്‍ നായന്മാര്‍മൂല, അസീസ് ട്രെന്റ്, ഫാറൂഖ് ചെര്‍ക്കള സംസാരിച്ചു.

ജില്ലാ സെക്രട്ടറിയായി മുനീര്‍ മുനമ്പത്തെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി അബ്ബാസ് മുതലപ്പാറ, അബ്ദുല്‍ റഹിമാന്‍ നായന്മാര്‍മൂല, ഷാഫി പെരുമ്പള, കുമാര്‍ കാഞ്ഞങ്ങാട് ഹാരിസ് കണ്ടിഗെ ഫാറൂഖ് ചെര്‍ക്കള, ഭാസ്‌കരന്‍ കാനത്തൂര്‍, അജിത്ത് കാഞ്ഞങ്ങാട്, മുഹമ്മദ് ഉക്കിനടുക്ക, ഉമ്മര്‍ ഫാറൂഖ് ഉപ്പള തുടങ്ങി 25അംഗ ജില്ലാ കമ്മിറ്റിയെയും 51അംഗ ജില്ലാ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?