ഇടതുസര്‍ക്കാരിന്റെ കീഴില്‍ പട്ടിക വിഭാഗം ജനത നട്ടം തിരിയുന്നു: ജോസ് കെ.മാണി എം.പി
കോട്ടയം:(www.kvartha.com 11/10/2018) പട്ടിക വിഭാഗം ജനത പോരാട്ടം നടത്തി പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന ഇടതുസര്‍ക്കാരിന്റെ കീഴില്‍ പട്ടികജാതി വര്‍ഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. ഭരണഘടനാ പരിരക്ഷയുള്ള ഈ വിഭാഗങ്ങളുടെ കാലികവും മൗലികവുമായ പ്രശ്നങ്ങളും സംവരണങ്ങളും തുല്യനീതിയും അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യനീതി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിവര്‍ഗ നയം പ്രഖ്യാപിക്കുക. പട്ടികജാതി വിഭാഗം ജീവനക്കാര്‍ പെന്‍ഷനായി പിരിഞ്ഞ് പോകുന്ന തസ്തികകളില്‍ പകരം നിയമനം നടത്തുക. പട്ടികവിഭാഗങ്ങള്‍ക്കുവേണ്ടി തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എ.എസ്, ഐ.എസ്.എസ്, ഐ.പി.എസ് കോച്ചിംഗ് സെന്റര്‍ പൂട്ടിയത് ഉടന്‍ തുറക്കുക, ഭൂമി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയി ഏബ്രഹാം എക്സ് എം.പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജന്‍ പാര്‍ട്ടി ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ. ജോബ് മൈക്കിള്‍, തോമസ് എം.മാത്തുണ്ണി, പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സ്റ്റീയറിംഗ് കമ്മിറ്റിയംഗം ജെന്നിംഗ്സ് ജേക്കബ്ബ്, കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തന്‍കാല, ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി പുന:സംഘടനയില്‍ ഉഷാലയം ശിവരാജന്‍ (പ്രസിഡണ്ട്) കൊല്ലം, മിനി ബാബു (വൈസ് പ്രസിഡണ്ട്) കോട്ടയം, കെ. ശശി (വൈസ് പ്രസസിഡണ്ട്) ആലപ്പുഴ, ബാബു മനയ്ക്കപ്പറമ്പന്‍ (ഓഫീസ് ജനറല്‍ സെക്രട്ടറി) എറണാകുളം, എം.സി ജയകുമാര്‍ (ജനറല്‍ സെക്രട്ടറി) പത്തനംതിട്ട, വിശ്വാമിത്രന്‍ (ജനറല്‍ സെക്രട്ടറി) കൊല്ലം, മാങ്കാങ്കുഴി രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) ആലപ്പുഴ, രാമചന്ദ്രന്‍ അള്ളുംപുറം (ജനറല്‍ സെക്രട്ടറി, കോട്ടയം), സാം ജോര്‍ജ്ജ് (ട്രഷറര്‍, ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Jose K Mani, Inauguration,Jose K Mani says about LDF government

Powered by Info News For You

Comments
Post a Comment