കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മിനുങ്ങുന്നു; ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പെട്ട് റാണിപുരവും, ബേക്കലും
രാജപുരം: (www.kasargodvartha.com 02.11.2018) കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മിനുങ്ങുന്നു. ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പെട്ട് റാണിപുരവും, ബേക്കലും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ശുചിത്വ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കാനാണ് വിനോദസഞ്ചാര വകുപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പു തന്നെ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാരും റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് റാണിപുരം വനാതിര്‍ത്തിയായ പന്തിക്കാല്‍ മുതല്‍ വിനോദസഞ്ചാര കേന്ദ്രം വരെയുള്ള ഭാഗം ശുചീകരിച്ച് ആദ്യഘട്ട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍കുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.സി മാധവന്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബാബു മഹേന്ദ്രന്‍, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, മലനാട് മാര്‍ക്കറ്റിങ് സഹകരണ സൊസൈറ്റി പ്രസിഡണ്ട് എം വി ഭാസ്‌കരന്‍, വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
ബേക്കല്‍ ബീച്ച്, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ വരുദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. കേരളത്തില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള എട്ടുമാസക്കാലം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ക്ലീനായിരിക്കും. ഇതിനായി ജനകീയ സഹകരണവും എന്‍.എസ്.എസ്. യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായവും പ്രതീക്ഷിക്കുന്നു. നിലവില്‍ ബേക്കല്‍ കോട്ടയിലും ചന്ദ്രഗിരിക്കോട്ടയിലും ജോലിചെയ്യുന്ന ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയായിരിക്കും ശുചിത്വപദ്ധതി നടപ്പാക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ranipuram, Tourism, Ranipuram and Bekal included in Green Carpet project
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment