നീലേശ്വരം ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ബ്ലോക്ക് സെക്രട്ടറിയും ഭാരവാഹികളും രാജിവെച്ചു
നീലേശ്വരം: (www.kasargodvartha.com 19.11.2018) നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. എ ഗ്രൂപ്പ് നേതൃത്വം വഞ്ചനാപരമായ നിലപാട് സ്വീകരിച്ചു എന്ന് കുറ്റപ്പെടുത്തി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തൈക്കടപ്പുറത്തെ കെ സുകുമാരന്‍ ബ്ലോക്ക് പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കി. സുകുമാരന് പുറമെ മുന്‍ നഗരസഭാ കൗണ്‍സിലറും 29-ാം വാര്‍ഡ് പ്രസിഡണ്ടുമായ കെ വി ദാമോദരന്‍, മുപ്പതാം വാര്‍ഡ് പ്രസിഡണ്ട് ലീല, ഒമ്പതാം ബൂത്ത് പ്രസിഡണ്ട് എം രഘു, 12-ാം ബൂത്ത് പ്രസിഡണ്ട് കെ വി ബിജു എന്നിവരും രാജിവെച്ചിട്ടുണ്ട്.
ഇവര്‍ക്ക് പുറമെ കൂടുതല്‍ ബൂത്ത് ഭാരവാഹികളും രാജി സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. 11 സീറ്റുകളിലേക്ക് 34 പേരാണ് പത്രിക നല്‍കിയതെങ്കിലും പിന്നീട് നേതൃത്വം ഇടപെട്ട് നടത്തിയ സമവായത്തെ തുടര്‍ന്ന് മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം പത്രിക പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് എ-ഐ വിഭാഗങ്ങളിലെ എം.രാധാകൃഷ്ണന്‍ നായര്‍, മേലാളത്ത് കൃഷ്ണന്‍, കെ വി പ്രശാന്ത്, എം.കെ.സതീശന്‍, എ.സുരേഷ് ബാബു,കെ സൂരജ്, ബി.സുധാകരന്‍ കൊട്ര, വി വി ഉഷ, എം ശാന്തിനി, കെ.എം.ശ്രീജ (എല്ലാവരും കോണ്‍ഗ്രസ്), മുസ്ലിംലീഗിലെ പി കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമതരായി പത്രിക നല്‍കിയവര്‍ പിന്‍വലിച്ചു എങ്കിലും ഇവരില്‍ അമര്‍ഷം രൂക്ഷമാണ്. ഇതേ തുടര്‍ന്നാണ് സുകുമാരന്‍ രാജിക്കത്ത് നല്‍കിയത്. എയും ഐയും തമ്മില്‍ ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി വനിതാ സംവരണ സീറ്റിലേക്ക് പത്രിക നല്‍കിയ ഐ വിഭാഗത്തിലെ ദാക്ഷായണിയെ അയോഗ്യയാക്കാന്‍ എ വിഭാഗം നേതാക്കള്‍ നടത്തിയ ഗൂഢാലോചന ഐ വിഭാഗത്തെയും കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കാനാണ് ഐ വിഭാഗത്തിന്റെ തീരുമാനം. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ അംഗം ഡയറക്ടറാകാന്‍ അയോഗ്യയാണെന്ന് ഐ വിഭാഗം പറയുന്നു. ദാക്ഷായണിയെ അയോഗ്യയാക്കപ്പെട്ടതിന് സമാനമായ കുറ്റം ഇപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ ഡയറക്ടര്‍ക്കുണ്ടെന്നാണ് ഐ വിഭാഗം പറയുന്നത്. ഇത് തങ്ങള്‍ക്ക് അറിയാമായിരുന്നിട്ടും, ഇതിന്റെ തെളിവുകള്‍ ഉണ്ടായിട്ടും ഐ വിഭാഗവുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു തങ്ങള്‍ ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്നും ഐ വിഭാഗം പറയുന്നു. എന്നാല്‍ തങ്ങളോട് കാണിച്ച വഞ്ചനക്ക് പ്രതികാരമായി ഈ വനിതയെ ഡയറക്ടറാക്കിയ നടപടിക്കെതിരെ സിവിലായും ക്രിമിനലായും നിയമ നടപടിക്ക് നീങ്ങാന്‍ തന്നെയാണ് ഐ വിഭാഗത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, Controversy in Congress over Neeleshwaram Bank election
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment