ഉപതെരെഞ്ഞടുപ്പിന് പിന്നാലെ പോളിംഗ് ബൂത്തിന് സമീപം കോണ്‍ഗ്രസ് നേതാവിന് നേരെ വധശ്രമം: കാര്‍ തകര്‍ത്തു
ബേഡകം: (www.kasargodvartha.com 29.11.2018) ഉപതെരെഞ്ഞടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന് നേരെ പോളിംഗ് കേന്ദ്രത്തിന് സമീപം വധശ്രമം. കാറ് തകര്‍ത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന ബേഡഡുക്ക പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പോളിഗ് ബൂത്തിന് സമീപമാണ്. കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം നടന്നത്. ബേഡകത്തെ എ കെ രതീഷ് ബാബു (38) അക്രമത്തിനിരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രതീഷ് ബാബുവിന്റെ കൈ ക്ക് പൊട്ടലുണ്ട്.രതീഷ് ബാബുവിനെ തലക്കടിച്ച് വീഴ്ത്തി മൃഗീയമായി ആക്രമിക്കുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് രതീഷ് ബാബു പറഞ്ഞു. പോളിഗ് സമയം കഴിഞ്ഞതിന് ശേഷം വൈകുന്നേരം ആറ്മണിയോടെ കൃഷിഭവന്റെ അടുത്ത് സൂക്ഷിച്ചിരുന്ന കാര്‍ എടുക്കാനെത്തിയ രതീഷ് ബാബുവിനെ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. രതീഷ് ബാബുവിന്റെ കാര്‍ അക്രമികള്‍ തകര്‍ത്തു. ബൂത്ത് ഏജന്റായിരുന്ന രതീഷ് ബാബു കള്ളവോട്ട് തടഞ്ഞത് സി പി എം പ്രവര്‍ത്തകരെ പ്രകോപിച്ചിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. രതീഷ് ബാബുവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: By election, Congress Leader, Murder-attempt, Car, Injured, Attack, News, Poling Booth, Murder attempt against Congress Leader
< !- START disable copy paste -->
Keywords: By election, Congress Leader, Murder-attempt, Car, Injured, Attack, News, Poling Booth, Murder attempt against Congress Leader
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment