ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍
ന്യൂഡല്‍ഹി: (www.kvartha.com 15.11.2018) 53കാരിയായ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍. തെക്കന്‍ ഡെല്‍ഹിയിലെ വസന്ത് കുഞ്ജ് മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാഷന്‍ ഡിസൈനര്‍ മാല ലഖാനിയും അവരുടെ വീട്ടുജോലിക്കാരിയുമാണു കൊല്ലപ്പെട്ടത്. മാലയുടെ മൃതദേഹം അവരുടെ കിടപ്പുമുറിക്കുള്ളിലും ജോലിക്കാരിയുടേതു ലിവിങ് റൂമിലുമാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മായയുടെ വീട്ടില്‍നിന്ന് ശക്തമായ വാദപ്രതിവാദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരും മാലയ്ക്കുവേണ്ടി ജോലി ചെയ്തവരാണെന്നു പോലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.
കത്തിക്കുത്തേറ്റാണ് ഇരുവരും മരിച്ചിരിക്കുന്നത്. മായയുടെ ശരീരത്തില്‍ ഏഴു മുറിവുകളുണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fashion designer Mala Lakhani, servant found murdered in Vasant Kunj home, New Delhi, News, Local-News, Murder, Crime, Criminal Case, Police, Arrested, National.

Powered by Info News For You

Comments
Post a Comment