'കാസര്‍കോട് മെഡിക്കല്‍ കോളജ്: പി. കരുണാകരന്‍ എം.പിയുടേത് എന്‍ഡോസള്‍ഫാന്‍ ബാധിതരോടുള്ള ക്രൂരത'
കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വേണ്ടെന്ന പി. കരുണാകരന്‍ എം.പിയുടെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ രോഗികളടുള്ള 'ക്രൂരതയെന്ന് കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഖാദര്‍ മാന്യ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ തടസപ്പെടുത്തുന്ന നീക്കമാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെയും യു.ഡി.എഫ് ശക്തമായ ഇടപെടല്‍ കൊണ്ടാണ് പണി പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജിന്റെ പണി എഴുപത് ശതമനത്തേളം പൂര്‍ത്തീകരിച്ചതിന് ശേഷം എം.പി അഭിപ്രയം തിരുത്തിയെില്ലങ്കില്‍ ശക്തമായ ജനരോഷം ഉയരുമെന്നും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്നും ഖാദര്‍ മാന്യ അഭിപ്രായപ്പെട്ടു.
Powered by Info News For You

Comments
Post a Comment