രാജ്യത്തെ അഴിമതിക്കുള്ള 'കയ്‌പ്പേറിയ മരുന്ന്' അതാണ് നോട്ടുനിരോധനം; തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോഡി

ജാബുവ (മധ്യപ്രദേശ്): (www.kvartha.com 20.11.2018) ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിരുന്ന അഴിമതിക്കു ചികിത്സയായാണു താന്‍ നോട്ടുനിരോധനം കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ് സംവിധാനത്തിലേക്കു കൃത്യമായി പണം കൊണ്ടുവരുന്നതിനും അഴിമതിക്കു ചികിത്സയ്ക്കുമായാണ് 'കയ്‌പേറിയ മരുന്നായി' നോട്ടുനിരോധം കൊണ്ടുവന്നത്.

രാജ്യത്തെ 14 കോടിയോളം ജനങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ വായ്പ നല്‍കി. യാതൊരു ഈടും വാങ്ങാതെ പ്രധാന്‍മന്ത്രി മുദ്ര യോജന പ്രകാരമാണ് ഇതെന്നും മോഡി അറിയിച്ചു. ബിജെപി സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ടു ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിനു പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും.

Demonetisation ‘bitter medicine’ to treat corruption: Modi, Madhya pradesh, Election, Rally, Prime Minister, Narendra Modi, Demonetization, Corruption, National, Banking, Bank

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തു ജനങ്ങളുടെ അവസ്ഥ എന്തായിരുന്നു? സംസ്ഥാനത്തിന്റെ പുരോഗതിയെപ്പറ്റിയായിരുന്നില്ല കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അവര്‍ സംസ്ഥാനത്ത് 1500 സ്‌കൂളുകളാണു നിര്‍മിച്ചത്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ 15 വര്‍ഷം കൊണ്ട് 4000 സ്‌കൂളുകളാണ് നിര്‍മിച്ചു നല്‍കിയത്.

കുട്ടികള്‍ക്കു പഠനം, യുവാക്കള്‍ക്കു വരുമാനം, കര്‍ഷകര്‍ക്കു ജലസേചന സൗകര്യം, വയോധികര്‍ക്ക് ആവശ്യത്തിനു മരുന്ന് എന്നിവയാണു ബിജെപിയുടെ ലക്ഷ്യം. കര്‍ണാടകയില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അതിനു പകരം കര്‍ഷകര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് അവരെ ജയിലിലയയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളാണ് കേന്ദ്രം വിഭാവന ചെയ്യുന്നതെന്നും മോഡി പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Demonetisation ‘bitter medicine’ to treat corruption: Modi, Madhya pradesh, Election, Rally, Prime Minister, Narendra Modi, Demonetization, Corruption, National, Banking, Bank.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?