കന്നുകാലികള്‍ വീട്ടുപറമ്പിലെത്തി കൃഷി നശിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കിയ വിമുക്ത ഭടനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

കാഞ്ഞങ്ങാട്:(www.kasargodvartha.com 15/11/2018) വീട്ടുപറമ്പില്‍ കന്നുകാലികള്‍ കയറി കൃഷി നശിപ്പിക്കുന്നതിന് പരാതി കൊടുത്തതിന്റെ വൈരാഗ്യത്തില്‍ റിട്ട. സുബൈദാര്‍ മേജറെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഏച്ചിക്കാനം കല്ല്യാണത്തെ ഗോവിന്ദന്‍ നമ്പ്യാരുടെ മകന്‍ എം ഭാസ്‌കരന്‍ നമ്പ്യാരുടെ പരാതിയില്‍ അയല്‍വാസി കൃഷ്ണന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഭാസ്‌കരന്‍ നമ്പ്യാരുടെ പറമ്പില്‍ കൃഷ്ണന്റെ കന്നുകാലികള്‍ കയറി കൃഷികള്‍ നശിപ്പിച്ചിരുന്നുവത്രെ.

 News, Kanhangad, Kasaragod, Kerala, Police, Complaint,Threatening against Ex Military man for giving complaint in Police

സിസിടിവിയില്‍ കന്നുകാലികള്‍ കൃഷിനശിപ്പിക്കുന്നത് ദൃശ്യവുമടക്കം ഭാസ്‌കരന്‍ നമ്പ്യാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി വീട്ടിലേക്ക് റിക്ഷയില്‍ വരുമ്പോള്‍ കൃഷ്ണന്‍ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Police, Complaint,Threatening against Ex Military man for giving complaint in Police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?