സെര്‍വര്‍ തകരാര്‍: പണമിടപാടുകള്‍ക്ക് തടസം, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: (www.kvartha.com 15.11.2018) കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യൂ കളക്ഷന്‍, ബില്ലിംഗ് സോഫ്റ്റ് വെയര്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍ട്രല്‍ കണ്‍ട്രോള്‍ സെര്‍വറുകള്‍ക്കുണ്ടായ തകരാര്‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി അതോറിറ്റി ഓഫീസുകളില്‍ പണമിടപാടുകള്‍ക്ക് തടസം നേരിടുകയാണ്. ഉപഭോക്താക്കള്‍ക്ക് വെള്ളക്കരമടയ്ക്കാനും മറ്റു സേവനങ്ങള്‍ക്കും പ്രയാസം നേരിടുന്നതിനാല്‍ ഇക്കാലയളവിലെ ബില്ലുകള്‍ക്ക് ഒരു മാസക്കാലത്തേക്ക് പിഴ ഈടാക്കുന്നതല്ലെന്നും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടപ്പിക്കുന്നതായും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ബില്ല് അടയ്ക്കാത്തു മൂലമുള്ള കണക്ഷന്‍ വിച്ഛേദിക്കലും ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു. പ്രളയബാധിതപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കുന്നതിന് 2019 ജനുവരി 31 വരെ അനുവദിച്ചിട്ടുള്ള സാവകാശം തുടരും. സെര്‍വര്‍ തകരാര്‍ മൂലം ബില്ലുകള്‍ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ അമിതചാര്‍ജ് ചുമത്തിയ ബില്ല് വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണ്. ഐടി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും മൂന്നു നാലു ദിവസത്തിനകം തകരാര്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Drinking Water, Water, Kerala Water Authority Server damaged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?