കനത്ത മഴയും വെള്ളപ്പൊക്കവും; കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു, എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: (www.kvartha.com 15.11.2018) മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. വ്യാഴാഴ്ച രാവിലെ 10 മണിവരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ബുധനാഴ്ച രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി.
അര്‍ധരാത്രിയോടെ പെയ്ത കനത്ത മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അതേസമയം കഴിഞ്ഞദിവസം തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait suspends all flights as weather worsens, Kuwait, News, Trending, Rain, Bahrain, Flight, Airport, Flood, Trending, Business, Gulf, World.
Keywords: Kuwait suspends all flights as weather worsens, Kuwait, News, Trending, Rain, Bahrain, Flight, Airport, Flood, Trending, Business, Gulf, World.
Powered by Info News For You

Comments
Post a Comment