യുവജനങ്ങളിലെ ലഹരി ഉപഭോഗത്തിനെതിരേ സിനിമ ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 02.11.2018) യുവജനങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സിനിമ നിര്‍മിക്കുന്നു. 'കനലെരിയുന്ന ബാല്യം' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണ സ്വിച്ച് ഓണ്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ചായ്യോം സ്‌കൂള്‍ പരിസരത്ത് നിര്‍വഹിക്കും. എം. രാജഗോപാലന്‍ എംഎല്‍എ സംബന്ധിക്കും. ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ നിര്‍മിക്കുന്നത്.

സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ വരെ ലഹരി മരുന്നു മാഫിയകളുടെ വലയത്തിലാകുകയും കേസുകളില്‍പെടുന്നതും നിത്യ സംഭവമായി മാറുന്ന നിലവിലെ സാഹചര്യത്തില്‍ ലഹരിക്കെതിരേ ശക്തമായ ബോധവല്‍ക്കരണം സമൂഹത്തില്‍ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു മാധ്യമമാണ് സിനിമയെന്നും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ പ്രമേയമാക്കി 'വിഷമഴ' എന്ന സിനിമ സംവിധാനം ചെയ്ത അജി കുട്ടമാമനാണ് ഇതിന്റെ കഥ-തിരക്കഥ, സംവിധാനവും നിര്‍വഹിക്കുന്നത്. തദ്ദേശീയരായ 25ലധികം പേരാണ് സിനിമയില്‍ അഭിനേതാക്കളായി എത്തുന്നത്. പൊതുവേദികളിലും മറ്റു സന്നദ്ധ സംഘടനകള്‍ വഴിയും പ്രദര്‍ശനം നടത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കലാണ് ലക്ഷ്യമെന്ന്് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നേരത്തെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലചൂഷണത്തിനെതിരേ നിര്‍മിച്ച 'ഇരുളും മുമ്പേ' എന്ന ടെലിഫിലിമും പ്രേക്ഷക പ്രശംസ നേടിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cinema, Top-Headlines, Entertainment, Decided to make Cinema against Drug mafia
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?