കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്; ബിരുദദാനം അടുത്ത വര്‍ഷം



(www.evisionnews.co) മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കാനൊരുങ്ങി സര്‍വകലാശാല. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡീലിറ്റ് നല്‍കുന്നത്. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു. ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?