ഖാസി കേസ്: കോടതി വിധിയെ സ്വാഗതം ചെയ്ത് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും, ഉന്നതതല അന്വേഷണ സംഘം കേസന്വേഷണം ഏറ്റെടുക്കുന്നതു വരെ അനിശ്ചിതകാല സമരം തുടരും

കാസര്‍കോട്: (www.kasargodvartha.com 17.11.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമുണ്ടായ വിധി സ്വാഗതാര്‍ഹമാണെന്ന് അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. സി.ബി.ഐയുടെ ഉന്നതതല അന്വേഷണ സംഘം കേസന്വേഷണം ഏറ്റെടുക്കുന്നത് വരെ കാസര്‍കോട്ട് നടന്നു വരുന്ന അനിശ്ചിതകാല സമരം തുടരുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഇപ്പോഴത്തെ അന്വേഷണ സംഘം രണ്ടു തവണ നല്‍കിയ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടതോടെ നിലവിലുള്ള സംഘം കേസന്വേഷണത്തില്‍ വേണ്ടത്ര പ്രാഗല്‍ഭ്യം ഉള്ളവരല്ലെന്നാണ് തെളിയിക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ച കളനാട് സി എം ഉസ്താദ് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്, ഹിഫളുല്‍ ഖുര്‍ആന്‍ കോളജ് കളനാട് എന്നിവയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ സമരപന്തലിലെത്തി.
Kasaragod, Kerala, news, Top-Headlines, Family, Protest, Strike, Khazi case; Strike continues

കളനാട് ഹൈദ്രോസ് ജമാഅത്ത് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ സ്വാഗതം പറഞ്ഞു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കോഴിത്തിടില്‍ അധ്യക്ഷനായി. അഹ് മദ് മൗലവി, ലത്വീഫ് ഖത്തര്‍, മുജീബ് ഖത്തര്‍, സ്വാലിഹ് ഹദ്ദാദ്, അബ്ദുല്‍ ഖാദര്‍ അച്ചു, കെ പി അബ്ബാസ് കളനാട്, ടി കെ അബ്ദുര്‍ റഹ് മാന്‍, കളനാട് ജമാഅത്ത് ട്രഷറര്‍ യു കെ മുഹമ്മദ്, ഉമ്പു ഹാജി തായല്‍, മിഅ്‌റാജ് അബ്ദുല്ല ഹാജി, യൂസുഫ് ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.

ഖാസി കേസ്: വിധി ആശ്വാസം നല്‍കുന്ന്: ഇബ്രാഹിം ജെഡിയാര്‍ ഫൈസി

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സി ജെ എം കോടതി തളളിയത് വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നതും സ്വാഗതാര്‍ഹവു മാണെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു.

മുന്‍വിധിയോടെയുള്ള അന്വേഷണമാണ് സി ബി ഐ നടത്തിയത്. കോടതി നിര്‍ദേശിച്ച രീതിയിലുളള അന്വേഷണം നടത്താതെ സമ്മര്‍ദ ങ്ങള്‍ക്ക് വഴങ്ങിയും സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് ഭാരവും രാജ്യത്തിന്റെ ഉന്നത തല അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെയും ജനങ്ങളുടെയും ആവശ്യമെന്നും ജെഡിയാര്‍ ഫൈസി പറഞ്ഞു.

ഖാസി കേസ്: അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പണത്തിനും സമ്മര്‍ദ്ധത്തിനും വഴങ്ങി: നുസ്രത്തുല്‍ ഇസ്ലാം സംഘം

കാസര്‍കോട്: ഖാസി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പണത്തിനും സമ്മര്‍ദത്തിനും വഴങ്ങിയതാണ് കേസ് ഇതുവരെ തെളിയിക്കാന്‍ കഴിയാത്തതെന്ന് കൊടിയമ്മ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ പറഞ്ഞു. ഒരു മാസത്തിലേറെയായി കാസര്‍കോട് ഒപ്പു മരചുവട്ടില്‍ നടന്നു വരുന്ന ഖാസി അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി സംഘടന ഭാരവാഹികള്‍ സമരപ്പന്തലിലെത്തി.

വരും ദിവസങ്ങളില്‍ ഖാസി വിഷയത്തില്‍ ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുര്‍ റഹ് മാന്‍ കുന്നില്‍ പുര, യൂസഫ് കൊടിയമ്മ, കാസിം ഉജാര്‍, ഇബ്രാഹിം ഉജാര്‍, ഇബ്രാഹിം കൊടിയമ്മ, യൂസുഫ് പുലിക്കുണ്ട്, ബഷീര്‍ മടുവം, അബ്ദുര്‍ റഹ് മാന്‍ മുക്രി, അബ്ദുല്ല ബി പി സംബന്ധിച്ചു.

ഖാസിയുടെ മരണം: സി ബി ഐ റിപോര്‍ട്ട് തള്ളിയ വിധി ആശാവഹം: യൂത്ത് ലീഗ്

കാസര്‍കോട്: ചെമ്പിരിക്ക- മംഗളൂരു ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച സി.ബി.ഐ അന്തിമ റിപോര്‍ട്ട് സി ജെ എം കോടതി തള്ളിയ സാഹചര്യം ആശാവഹവും സ്വാഗതാര്‍ഹ വുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ പ്രസ്താവന
യില്‍ പറഞ്ഞു.

സര്‍വ്വാദരണീയനും, പണ്ഡിതനുമായ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാന്‍ പുനരന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെയും, പൊതുസമൂഹത്തിന്റെയും ആവശ്യം അംഗീകരിച്ചിരിക്കുകയാണ്. സി.ബി.ഐയുടെ വഴിതെറ്റിയ അന്വേഷണത്തിനുള്ള തിരിച്ചടി കൂടിയാണ് പുതിയ വിധി. പൊതുസമൂഹത്തെ ഏറെ അസ്വസ്ഥമാക്കിയ കൊലപാതകമായിരുന്നു ഖാസിയുടേത്. അതുകൊണ്ടുതന്നെ മരണവുമായി ബന്ധപ്പെട്ട് ആശങ്ക അകറ്റാനും സത്യാവസ്ഥ വ്യക്തമാക്കാനും നീതി പീഢത്തിന് ബാധ്യതയുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

പഴുതടച്ച അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Family, Protest, Strike, Khazi case; Strike continues
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?