ആടുകളെ മോഷ്ടിച്ചു കൊണ്ടുപോയത് ചോദ്യം ചെയ്തതിന് അടിച്ചുപരിക്കേല്‍പിച്ചതായി യുവതിയുടെ പരാതി; പോലീസ് കേസെടുത്തു

കുമ്പള: (www.kasargodvartha.com 05.11.2018) ആടുകളെ മോഷ്ടിച്ചു കൊണ്ടുപോയത് ചെയ്തതിന് മരവടികൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടം എം എച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാര്‍വ്വതിയാണ് പരാതിയുമായി കുമ്പള പോലീസിലെത്തിയത്.

സംഭവത്തില്‍ മോനു എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് സംഭവം. മേയാന്‍വിട്ട ആടുകളെ മോഷ്ടിച്ചു കൊണ്ടുപോയി വീട്ടുപറമ്പില്‍ കെട്ടിയിട്ടതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ തന്നെ മോനു മരവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പാര്‍വ്വതിയുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Police, case, Youth, Crime, Assault, Top-Headlines, Kumbala, Woman assaulted; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?