പാവപ്പെട്ട രോഗികള്‍ക്ക് മാലിക് ദിനാര്‍ ആശുപത്രിയില്‍ സൗജന്യ നിരക്കില്‍ ചികിത്സ
കാസര്‍കോട് (www.evisionnews.co): തളങ്കര മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച കെ.എസ് അബ്ദുള്ള മെഡിക്കല്‍ സെന്ററില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സനല്‍കുന്നു. അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് ഭാരമാവാത്ത രീതിയില്‍ നഴ്‌സിംഗ് പരിചരണം, ഫിസിയോ തെറാപ്പി, വാട്ടര്‍ ബെഡ്, ഷുഗര്‍- യൂറിന്‍, ബ്ലഡ് പരിശോധന തുടങ്ങിയവ സൗജന്യമായി നല്‍കും. ആര്‍.എം.ഒയുടെ സൗജന്യ സേവനവും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഒരു മുറിയില്‍ രണ്ടുപേരെന്ന രീതിയിലാണ് മുറികള്‍ ഒരുക്കിയിട്ടുള്ളത്. ഒരു ബെഡിന് പ്രതിദിനം നൂറു രൂപ മാത്രമായിരിക്കും ഈടാക്കുന്നത്.
Powered by Info News For You
Comments
Post a Comment