സംസ്ഥാനപാതയോരത്തെ മരം തീയിട്ട് നശിപ്പിച്ചു

രാജപുരം: (www.kasargodvartha.com 14.11.2018) കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോളിച്ചാല്‍ പതിനെട്ടാം മൈലിന് സമീപം സാമൂഹ്യവിരുദ്ധര്‍ മരം തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡിന് സമീപത്തെ കൂറ്റന്‍ മരുത് മരമാണ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചത്. മരത്തിന്റെ അടിഭാഗം കത്തിയനിലയിലാണ്.

മറ്റു നാലോളം മരങ്ങള്‍ കൊമ്പുകളെല്ലാം കൊത്തിയിറക്കിയിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. മരങ്ങള്‍ കത്തിച്ചും രാസപ്രയോഗം നടത്തി ഉണക്കിയും കളയുന്നത് പതിവായിട്ടും ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, fire, Tree set fire
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?