യുവതികളെ സന്നിധാനത്ത് എത്തിക്കുന്നതിന് സര്‍ക്കാര്‍ കരാര്‍ എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി


പത്തനംതിട്ട (www.evisionnews.co): യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കുന്നതിന് സര്‍ക്കാര്‍ കരാര്‍ എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുന്നതിന് സര്‍ക്കാരോ സര്‍ക്കാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളോ കരാര്‍ എടുത്തിട്ടില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാം. അത് വിശ്വാസികളുടെ കാര്യമാണ്. സുപ്രീം കോടതി വിധി പ്രകാരം അവിടെ എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമലയുടെ പേരില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതി ഇത്തരം പ്രചാരണങ്ങള്‍ക്കിടയില്‍ ട്രാക്ക് തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നിധാനത്ത് ശരണംവിളിക്ക് വിലക്കുണ്ടെന്ന പ്രചാരണം നുണയാണ്. ഇത്തരത്തിലുള്ള ഒരു വിലക്കും അവിടെ ഇല്ല. തീര്‍ത്ഥാടകര്‍ക്ക് സുഗമ ദര്‍ശനമാണ് ലഭിക്കുന്നത്. അവര്‍ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. എന്നാല്‍ ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളാണ്. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാരും ദേവസ്വംബോര്‍ഡും ഒരുക്കി. വരും ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹംതന്നെ ഉണ്ടാകും. ശബരിമലയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?