സ്ത്രീയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെടുത്തത് താലിമാല, വളകള്‍, മോതിരങ്ങള്‍; ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കള്‍ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

അഹമ്മദാബാദ്: (www.kvartha.com 14.11.2018) മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍. വിവിധ തരം ആഭരണങ്ങള്‍ക്ക് പുറമേ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച വസ്തുക്കളും ഇവരുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തു.

താലിമാല, സ്വര്‍ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. നിരവധി ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകളും പുറത്തെടുത്ത വസ്തുക്കളില്‍പെടുന്നു.

Jewellery, Nails Removed From Mentally Ill Woman's Stomach In Gujarat, Ahmedabad, News, Health, Health & Fitness, Doctor, Gold, hospital, Treatment, National

ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഈ വസ്തുക്കളൊക്കെ വിഴുങ്ങിയതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശസ്ത്രക്രിയ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു . തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് മാനസിക രോഗാശുപതിയിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നതായി പറയുകയും സിവില്‍ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നാല്‍പത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ഇവരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jewellery, Nails Removed From Mentally Ill Woman's Stomach In Gujarat, Ahmedabad, News, Health, Health & Fitness, Doctor, Gold, hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?