വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: (www.kvartha.com 05.11.2018) എ.സി റോഡില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡില്‍ പോക്കോട് ലക്ഷ്മി നിവാസില്‍ (ഹൗസ് നമ്പര്‍ 6/260എ) കോട്ടൂളി കുട്ടീസ് ക്ലിനിക്ക് ഡയറക്ടര്‍ ഡോ. പ്രസന്നകുമാറിന്റെ മകള്‍ ഡോ.പാര്‍വതിയാണ് (25) മരിച്ചത്. അമ്മ ഡോ. ശോഭ കോഴിക്കോട് മെഡിക്കല്‍ കോളജ് ഓര്‍ത്തോ ഡന്റല്‍ വിഭാഗം മേധാവിയാണ്. ഇവരുടെ ഏകമകളാണ് പാര്‍വതി.
കാര്‍ ഓടിച്ചിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ അദനിക്കല്‍ വെസ്റ്റ് നാരങ്ങാലി തയ്യില്‍ സുരേഷ് ബാബുവിന്റെ മകന്‍ ഡോ.നിതിന്‍ ബാബുവിനെ (26) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ നിന്ന് ഒരു കിലോമീറ്ററോളം കിഴക്ക്, എ.സി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് പുനലൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. സഹപാഠിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോ.പാര്‍വതി.
പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ബസുമായി ഇടിച്ച കാര്‍ റോഡിന് കുറുകെ വീഴുകയും തീ പിടിക്കുകയുമായിരുന്നു. ബസ് യാത്രക്കാരായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ആലപ്പുഴയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. അധികം വൈകാതെ സൗത്ത് പോലീസും സ്ഥലത്തെത്തി.

കാറില്‍ കുരുങ്ങിയ പാര്‍വതിയെയും നിതിന്‍ബാബുവിനേയും പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാര്‍വതി യാത്രാ മധ്യേ മരിച്ചു. നിതിന്‍ബാബുവിന്റെ തലയ്ക്കാണ് പരിക്ക്. പാര്‍വതിയുടെ മൃതദേഹം മെഡി. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കൊച്ചി അമൃതാമെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പാസായ പാര്‍വതി കൊച്ചിയിലെ പരിശീലന കേന്ദ്രത്തില്‍ പി.ജി.എന്‍ട്രന്‍സിന് തയ്യാറെടുക്കുകയായിരുന്നു. സംസ്‌കാരം മാവൂര്‍ റോഡ് പൊതുശ്മശാനത്തില്‍ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman doctor died in accident, Alappuzha, News, Accidental Death, Doctor, Dead, Dead Body, Obituary, Hospital, Treatment, Kerala.
Keywords: Woman doctor died in accident, Alappuzha, News, Accidental Death, Doctor, Dead, Dead Body, Obituary, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment