സന്നിധാനത്ത് വത്സന്‍ തില്ലങ്കേരിയെ വിളിച്ചത് സ്ഥിതി ശാന്തമാക്കാന്‍; പ്രതിഷേധക്കാരുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് കടന്നപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത് വേണ്ടി വന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 28.11.2018) ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയായികള്‍ക്കു നിര്‍ദേശം നല്‍കണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പോലീസിന്റെ വീഴ്ചയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്കു പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച് സന്നിധാനത്ത് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്‌റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടനകള്‍ ശബരിമല വിഷയത്തില്‍ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ആചാര സംരക്ഷണമെന്ന വ്യാജേന ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവതികളെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് അവര്‍ക്ക് സുരക്ഷ നല്‍കിയത്. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പോലീസ് പരമാവധി സംയമനം പാലിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടില്ല. കാനനപാത വഴി വരുന്നവര്‍ക്ക് വാക്കേഴ്‌സ് കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിക്കുകയും ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തെ അസാധാരണസാഹചര്യമെന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM justifies Valsan Thillankeri's action in Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Allegation, Pinarayi vijayan, RSS, Leader, Police, Trending, Kerala.
സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പോലീസിന്റെ വീഴ്ചയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്കു പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച് സന്നിധാനത്ത് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്‌റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടനകള്‍ ശബരിമല വിഷയത്തില്‍ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ആചാര സംരക്ഷണമെന്ന വ്യാജേന ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവതികളെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് അവര്‍ക്ക് സുരക്ഷ നല്‍കിയത്. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പോലീസ് പരമാവധി സംയമനം പാലിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടില്ല. കാനനപാത വഴി വരുന്നവര്‍ക്ക് വാക്കേഴ്‌സ് കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിക്കുകയും ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തെ അസാധാരണസാഹചര്യമെന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
Keywords: CM justifies Valsan Thillankeri's action in Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Allegation, Pinarayi vijayan, RSS, Leader, Police, Trending, Kerala.
Powered by Info News For You

Comments
Post a Comment