യുവതികള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


പത്തനംതിട്ട (www.evisionnews.co): ശബരിമല ദര്‍ശനം നടത്താനെത്തുന്ന യുവതികള്‍ക്ക് രണ്ടുദിവസം പ്രത്യേകമായി മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദര്‍ശനത്തിനായി പോലീസിന്റെ സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി രണ്ടുദിവസം മാറ്റിവെയ്ക്കാവുന്നതാണെന്ന് അറിയിച്ചത്.

ദര്‍ശനത്തിന് മൂന്നു ദിവസം മാറ്റിവെക്കണമെന്നായിരുന്നു ഹര്‍ജിയില്‍ വാദത്തിനിടെ യുവതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുദിവസം ഇതിനായി മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യം എത്രത്തോളം പ്രായോഗികമാണെന്ന് കോടതി ചോദിച്ചു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?