നിസ്‌കാരത്തെ ചൊല്ലി വിവാദം; ലോക പൈത്യകദിനത്തില്‍ താജ് മഹലില്‍ നിസ്‌ക്കാരം അനുവദിക്കില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്; എതിര്‍പ്പുമായി മുസ്ലീം സംഘടനകള്‍

ആഗ്ര: (www.kvartha.com 17/11/2018) ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ ലോക പൈത്യക ദിനത്തില്‍ പ്രദേശവാസികളെ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. ഇക്കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ചാണ് തീരുമാനമെന്ന് വകുപ്പ് വ്യക്തമാക്കുമ്പോള്‍ എതിര്‍പ്പുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ബിജെപിക്ക് ഒത്താശ പാടുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു. നവംബര്‍ 19 തിങ്കളാഴ്ചയാണ് ലോക പൈതൃക ദിനം.

സുപ്രീം കോടതി വിധി അനുസരിച്ച് റമദാന്‍, ഈദുല്‍ ഫിത്തര്‍, ജുമു അ ദിനങ്ങളില്‍ മാത്രമേ താജ് മഹലിലെ പള്ളിയില്‍ നിസ്‌ക്കാരത്തിന് അനുവാദമുള്ളു. ഈ ദിവസങ്ങളില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

നവംബര്‍ 19ന് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഇടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്. ഈ ദിവസം താജ്മഹലിലെ പള്ളിയില്‍ പ്രദേശവാസികളെ നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. ഇതിനായി കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് വകുപ്പിന്റെ ശ്രമം.

Taj Mahal

അതേസമയം ബാബരി മസ്ജിദില്‍ നടപ്പിലാക്കിയ അജണ്ട ബിജെപി താജ്മഹലിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭാരതീയ മുസ്ലീം പരീഷത് ചെയര്‍മാന്‍ സമി അഗായ് ആരോപിച്ചു.

രാജകീയമായ പള്ളി മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ നിര്‍മ്മിച്ചതാണെന്നും പള്ളിക്ക് പ്രത്യേകം ഇമാമിനെ അനുവദിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളി മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാണെന്നും അഗായ് പറഞ്ഞു.

അതേസമയം പള്ളിയുടെ അവകാശത്തിനായി മുസ്ലീങ്ങള്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: ASI office in Agra has increased vigil to prevent the local residents from offering namaz at the monument on World Heritage Day

Keywords: National, Tajmahal, Namaz



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?