ഗീതയെ തിരിച്ചയക്കുന്നില്ല; അവള്‍ ഇന്ത്യയുടെ മകള്‍ എന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ്
ഇന്‍ഡോര്‍: (www.kvartha.com 21.11.2018) മൂന്ന് വര്‍ഷം മുമ്പ് രക്ഷിതാക്കളെ തേടി പാകിസ്ഥാനിന്‍ നിന്ന് ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയക്കുന്നില്ലെന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ്. മൂകയും ബധിരയുമായ ഗീത ഇന്ത്യയുടെ മകളാണ്, അവളുടെ കുടുംബത്തെ ഒരുപക്ഷെ കണ്ടുമുട്ടിയില്ലെങ്കില്‍ പോലും പാകിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഗീതയെ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് എട്ടുപേര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ഡി.എന്‍.എ പരിശോധനയില്‍ മാതാപിതാക്കളല്ലെന്ന് തെളിയുകയായിരുന്നു. 2015 ഒക്ടോബര്‍ 26 ന് ഇന്ത്യയിലെത്തിയ ഗീതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗീതയ്ക്ക് എട്ട് വയസുള്ളപ്പോഴാണ് സംജോതാ എക്‌സ്പ്രസില്‍ നിന്ന് പാകിസ്ഥാന്‍ വനപാലകര്‍ ഗീതയെ കണ്ടെത്തുന്നത്. തുടര്‍ന്ന് പാകിസ്ഥാനിലെ എധി ഫൗണ്ടേഷന്‍ ഗീതയെ ഏറ്റെടുക്കുകയായിരുന്നു.

Keywords: Geeta India's daughter, won't be sent back to Pakistan: Sushma Swaraj, News, Politics, Media, Minister, Parents, Protection, National.
Powered by Info News For You

Comments
Post a Comment