എയര്‍സെല്‍ മാക്‌സിസ് സാമ്പത്തിക ക്രമക്കേടില്‍ പി ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ടെന്ന് സിബിഐ
ന്യൂഡല്‍ഹി: (www.kvartha.com 26.11.2018) എയര്‍സെല്‍ മാക്‌സിസ് സാമ്പത്തിക ക്രമക്കേടില്‍ പി ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ടെന്ന് സിബിഐ. പട്യാല ഹൗസ് കോടതിയിലാണ് മുന്‍ ധനമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കിയത്. എന്നാല്, കേസില്‍ ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഡിസംബര്‍ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
എയര്‍സെല് മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്നു ചൂണ്ടിക്കാട്ടി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേസില്‍ പ്രതികളായ മറ്റുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കേണ്ടതുണ്ടെന്നു സിബിഐ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ചിദംബരവും കാര്‍ത്തിയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചത് സംബന്ധിച്ച് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.
Keywords: India, National, News, Arrest, Chidambaram, Scam, New Delhi, CBI gets government nod to prosecute P Chidambaram in Aircel Maxis case

Powered by Info News For You

Comments
Post a Comment