മോഡിയുടേയും അമിത് ഷായുടേയും വസ്ത്രധാരണത്തെ ടോയ്‌ലറ്റിനോട് ഉപമിച്ച് പോസ്റ്റ്; വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കുടയത്തൂര്‍: (www.kvartha.com 13.11.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും വസ്ത്രധാരണത്തെ ടോയ്‌ലറ്റിനോട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്.

കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാര്‍ സി.ഐ കേസെടുത്തത്. ബി.ജെ.പി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. നരേന്ദ്ര മോഡിയെ അവഹേളിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് ഇവര്‍ ചെയ്തത്.

Police take case against govt doctor for spreading fake photo of Narendra Modi, News, Politics, Facebook, post, Social Network, Doctor, Case, Court, BJP, Complaint, Kerala

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് ഇവരുടെ വസ്ത്രധാരണത്തെ ടോയ്‌ലറ്റിനോട് ഉപമിച്ച് പരിഹസിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിജു നല്‍കിയ പരാതി കാഞ്ഞാര്‍ എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

Keywords: Police take case against govt doctor for spreading fake photo of Narendra Modi, News, Politics, Facebook, post, Social Network, Doctor, Case, Court, BJP, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?