ബിജെപി നേതാക്കളടക്കം അകത്തായതോടെ ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: (www.kvartha.com 27.11.2018) ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അതേസമയം ശബരിമല പ്രക്ഷോഭത്തിന്റെ മറവില്‍ വര്‍ഗീയ മുതലെടുപ്പ് നടത്തിയ ബിജെപിയുടെ ഉന്നത നേതാക്കളടക്കം ജയിലില്‍ കഴിയുകയാണ്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്ന് മുന്നണി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച തന്നെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം നിയമസഭയില്‍ ആവശ്യപ്പെടും. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമായ ശേഷം കൂടുതല്‍ സമര പരിപാടികള്‍ തീരുമാനിക്കാമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.



Keywords: Kerala, Thiruvananthapuram, News, BJP, Sabarimala, UDF, Religion, Politics, UDF decide to wide protest on Sabarimala issue 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?