പുറത്തുവന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണം: ഡി വൈ എഫ് ഐ

പത്തനംതിട്ട: (www.kvartha.com 05.11.2018) ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയ ലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്.

സുപ്രീംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. 'ശബരിമല നമുക്ക് നല്ല അവസരമാണ്' എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്.

 DYFI against P S Sreedharan Pillai, Pathanamthitta, Trending, Politics, News, BJP, DYFI, Sabarimala Temple, Religion, Kerala

സംസ്ഥാനത്ത് വര്‍ഗീയകലാപം ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ഉദ്ദേശമാണ് അദ്ദേഹം ഈ പ്രസംഗത്തിലൂടെ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് തങ്ങളുടെ പഴയ നിലപാട് മാറ്റി, യുവതി പ്രവേശനത്തിനെതിരെയും സുപ്രീംകോടതിക്കെതിരെയും ബിജെപി കലാപശ്രമം നടത്തുന്നതെന്ന് ഇതോടെ വ്യക്തമായികഴിഞ്ഞിരിക്കുകയാണ്.

നിഷ്‌കളങ്കരായ മുഴുവന്‍ ഭക്തരും മതേതരവിശ്വാസികളും ഈ കുടിലമായ രാഷ്ട്രീയഗൂഢാലോചന തിരിച്ചറിയണം. ഈ ഛിദ്രശക്തികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. രക്തമോ, മൂത്രമോ ഒഴിച്ച് അശുദ്ധപ്പെടുത്തി ശബരിമല നട അടപ്പിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍.

ശബരിമല എന്ന വിശ്വാസികളുടെ പുണ്യകേന്ദ്രം ബിജെപി, തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ഉപയോഗിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ശബരിമല മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ഉപേക്ഷിക്കണം. ശബരിമല ഭക്തര്‍ക്ക് വിട്ടുകൊടുക്കാന്‍ ആര്‍.എസ്.എസും ബിജെപിയും തയ്യാറാകണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  DYFI against P S Sreedharan Pillai, Pathanamthitta, Trending, Politics, News, BJP, DYFI, Sabarimala Temple, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?