സിമന്റ് കടയില്‍ കയറി യുവാവിനെ മര്‍ദിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2018) സിമന്റ് കടയില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ചു. വടകരമുക്കിലെ മദീന സിമന്റ്കടയിലെ സെയില്‍സ്മാന്‍ പോളീ റോഡിലെ സുനില്‍ കുമാറി(34)നാണ് മര്‍ദ്ദനമേറ്റത്. വടകരമുക്കിലെ ഇര്‍ഫാദാണ് മര്‍ദ്ദിച്ചതെന്ന് സുനില്‍ കുമാറിന്റെ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സുനില്‍ കുമാറിനെ കടയില്‍ കയറി ഒരു പ്രകോപനവുമില്ലാതെ ഇര്‍ഫാദ് മര്‍ദ്ദിച്ചത്.

പരിക്കേറ്റ സുനില്‍ കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, Crime, Youth assaulted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?