കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 21.11.2018) കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി. ചൂരിയിലെ ബിലാല്‍ (38) ആണ് മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയത്. കറന്തക്കാട് ദേശീയപാത സര്‍ക്കിളില്‍ ചിലര്‍ ബൈക്ക് റെയ്‌സ് നടത്തിയതിനു പിന്നാലെ ചൂരിയിലെത്തിയ പോലീസ് നബിദിന ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പോലീസ് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന യുവാവ് പറയുന്നു. തങ്ങള്‍ തന്നെ രാത്രിയോടെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമെന്നും നശിപ്പിക്കരുതെന്നും പറഞ്ഞപ്പോള്‍ ലാത്തിവീശുകയായിരുന്നു പോലീസ് ചെയ്തതെന്നും നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റതായും യുവാവ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Assault, Attack, complaint, Police, Choori, Injured, Youth attacked by police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?