വിവാഹബന്ധം മറച്ചുവെച്ച് അമേരിക്കന്‍ വ്യവസായിയെ വിവാഹംകഴിച്ച യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍
നെടുങ്കണ്ടം : (www.kvartha.com 21.11.2018) വിവാഹബന്ധം മറച്ചുവെച്ച് അമേരിക്കന്‍ വ്യവസായിയെ വിവാഹം കഴിച്ച യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നെടുങ്കണ്ടം പോലീസിനു നിര്‍ദേശം നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
ആദ്യ വിവാഹം വേര്‍പെടുത്തിയതായി തെറ്റിദ്ധരിപ്പിച്ചാണ് ഹൈറേഞ്ച് സ്വദേശിനിയായ യുവതി അമേരിക്കയില്‍ സ്‌കൂള്‍ നടത്തിയിരുന്ന മലയാളിയായ ഗൃഹനാഥനെ കബളിപ്പിച്ച് വിവാഹം കഴിച്ചത്.
എന്നാല്‍ സമീപകാലത്താണ് യുവതിക്ക് ഹൈറേഞ്ച് മേഖലയില്‍ ഭര്‍ത്താവുണ്ടെന്ന വിവരം പുറത്തായത്. ഇതോടെ അമേരിക്കയിലുണ്ടായിരുന്ന സ്‌കൂള്‍ അടക്കം ഉപേക്ഷിക്കേണ്ട നിലയിലെത്തിയതോടെയാണ് ഗൃഹനാഥന്‍ നെടുങ്കണ്ടം കോടതിയെ സമീപിച്ചത്.
2011ല്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന അമേരിക്കന്‍ മലയാളിയുടെ അടുക്കല്‍ ഡാന്‍സ് ടീച്ചറായെത്തിയ യുവതിക്ക് അമേരിക്കയിലെ സ്ഥാപനത്തില്‍ ജോലി നല്‍കി. യുവതി ഡാന്‍സ് ടീച്ചറായെത്തിയതിനു പിന്നാലെ അമേരിക്കന്‍ മലയാളിക്ക് ആദ്യ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വന്നു.
യുവതി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ബന്ധം വേര്‍പെടുത്തിയതെന്നാണ് അമേരിക്കന്‍ വ്യവസായി പറയുന്നത്. ഇതോടെ വിദേശ മലയാളിയും മൂന്നു മക്കളും ഒറ്റയ്ക്കായി താമസം. ഇതിനിടെയാണ് ഡാന്‍സ് ടീച്ചറെ വിവാഹം കഴിച്ചത്. ആദ്യ വിവാഹം വേര്‍പെടുത്തിയെന്ന് വിശ്വസിപ്പിച്ച് അമേരിക്കയിലെ നിയമപ്രകാരം ഇരുവരും വിവാഹിതരായി. അമേരിക്കയില്‍ നടത്തിയ ഡാന്‍സ് സ്‌കൂള്‍ അമേരിക്കന്‍ മലയാളി യുവതിക്ക് കൈമാറി.
യുവതി തന്ത്രപരമായി മക്കളെയും അമേരിക്കയിലെത്തിച്ചു. ഇതിനിടെ ഹൈറേഞ്ച് മേഖലയില്‍ യുവതിക്ക് ഭര്‍ത്താവുണ്ടെന്ന വിവരം അമേരിക്കന്‍ വ്യവസായി അറിയാനിടയായി. ലക്ഷകണക്കിനു രൂപയുടെ പണം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെട്ടതോടെയാണ് പ്രവാസി പരാതിയുമായി നെടുങ്കണ്ടം കോടതിയെ സമീപിച്ചത്. ഭര്‍ത്താവും, യുവതിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിക്കാരന്റെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating complaint; police probe against woman, Marriage, News, Local-News, Cheating, Probe, Police, Woman, Business Men, Complaint, Court, Kerala.

Powered by Info News For You

Comments
Post a Comment