മുഹമ്മദ് മുഹയുദ്ദീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എംഎസ്എഫ് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന മര്‍ഹൂം മുഹമ്മദ് മുഹയുദ്ദീന്‍ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
പ്രഫഷണല്‍ കോഴ്‌സിന് ചേര്‍ന്നിട്ടുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചാണ് സ്‌കേളര്‍ഷിപ്പ് വിതരണം നടന്നത്. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം ബംബ്രാണി, ഹമീദ് സിഐ, സഹീര്‍ ആസിഫ്, നൗഫല്‍ ചെര്‍ക്കള, മഹ്മൂദ് മല്ലം, ഇര്‍ഷാദ് മൊഗ്രാല്‍, അസ്‌റുദ്ധീന്‍ എതിര്‍ത്തോട്, സിബി മുഹമ്മദ്, നവാസ് കുഞ്ചാര്‍, ഹാരിസ് ബെദിര, സഹദ് ബാങ്കോട്,റഫീഖ് വിദ്യാനഗര്‍, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, ഖലീല്‍ തുരുത്തി, രിഫായി ചെര്‍ക്കലടുക്ക, ഹബീബ് തുരുത്തി പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment