വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ഹിന്ദു പാര്‍ലമെന്റ്
കോട്ടയം:(www.kvartha.com 11/11/2018) വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബി.ജെ.പി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ മുതലെടുപ്പിന് തടസ്സമായിട്ടുണ്ട്. ഇതില്‍ രോഷം പൂണ്ട ബിജെപിക്കാര്‍ ഹിന്ദു പാര്‍ലമെന്റിനെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയതായും സംഘടനയുടെ വക്താവ് കൂടിയായ ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്‍എസ്എസ് ഒഴികെയുള്ള ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് ഹിന്ദു പാര്‍ലമെന്റ്. അത് രാഹുല്‍ ഈശ്വറിന്റെ സംഘടനയാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഈശ്വര്‍ സംഘടനാ വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ ക്ഷേത്രം അശുദ്ധമാക്കുമെന്ന അദ്ദേഹത്തിന്റെ വാദത്തെ തുടര്‍ന്ന് രാഹുലിനെ അകറ്റി നിര്‍ത്തുകയാണ് സംഘടന ചെയ്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സംഘടന ഭാരവാഹികള്‍ കണ്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, BJP, Press meet,Hindu parliament against BJP

Powered by Info News For You

Comments
Post a Comment