ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് മുങ്ങിയ മെക്കാനിക്കിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു; പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടു

രാജപുരം: (www.kasargodvartha.com 01.11.2018) ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് മുങ്ങിയ മെക്കാനിക്കിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പാണത്തൂരില്‍ നേരത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ചെന്നൈയിലെ മണി എന്ന ഫിറ്റര്‍ മണി (30)ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയും കൊണ്ടാണ് മണി നാടുവിട്ടത്.

തുടര്‍ന്ന് പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞതോടെ ചെന്നൈ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മുങ്ങുകയായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ ഉള്ളതായി വിവരം ലഭിച്ചത്. വിവരമറിഞ്ഞ് ചെന്നൈയിലെത്തിയ രാജപുരം പോലീസ് പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുകയും വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മൊഴിയെടുക്കുകയും വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയശേഷം കോടതിയില്‍ ഹാജരാക്കി. കോടതി രഹസ്യമൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

അതേസമയം മണിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, case, Police, Missing, Police, Case against Mechanic for kidnap plus one student
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?