ഖാസി കേസ്: റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി ആശാവഹം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക- മംഗലാപുരം ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സി.ബി.ഐ കോടതി തന്നെ തള്ളിയ സാഹചര്യം ആശാവഹവും സ്വാഗതാര്‍ഹവുമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു സര്‍വാദരണീയനും പണ്ഡിതനുമായ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാന്‍ പുനരന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യം അംഗീകരിച്ചിരിക്കുകയാണ്.

സി.ബി.ഐയുടെ വഴിതെറ്റിയ അന്വേഷണത്തിനുള്ള തിരിച്ചടി കൂടിയാണ് പുതിയവിധി. പൊതുസമൂഹത്തെ ഏറെ അസ്വസ്ഥമാക്കിയ കൊലപാതകമായിരുന്നു ഖാസിയുടെത്. അതുകൊണ്ടുതന്നെ മരണവുമായി ബന്ധപ്പെട്ട് ആശങ്കയകറ്റാനും സത്യാവസ്ഥ വ്യക്തമാക്കാനും നീതി പീഠത്തിന് ബാധ്യതയുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പഴുതടച്ച അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?