ബദിയടുക്ക- സൂലപദവ് റോഡ് പുനര്‍നിര്‍മാണം: നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നു


ബദിയടുക്ക (www.evisionnews.co): പൊട്ടിപ്പൊളിഞ്ഞ ബദിയടുക്ക- കിന്നിങ്കാര്‍- ഏത്തടുക്ക- സൂലപദവ് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടക്കുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. സര്‍ക്കാറില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് ഇരുപത് കിലോമീറ്റര്‍ റോഡ് നവീകരണത്തിന് 36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 

പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സാങ്കേതികാനുമതിക്ക് കാലതാമസം ഉണ്ടാവുകയായിരുന്നു. തിരുത്തലുകള്‍ക്ക് ശേഷം ഈ ആഴ്ച തന്നെ പുതുക്കിയ റിപ്പോര്‍ട്ട് തിരുവനന്തപുരത്ത് എത്തുന്നതോടെ സാങ്കേതികാനുമതി ലഭിക്കുകയും ഡിസംബറോടെ ടെണ്ടര്‍ നടപടികളിലേക്ക് പോവുകയും ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി തുടങ്ങാനാവുമെന്ന് അധികൃതര്‍ അറിയിച്ചതായും എം.എല്‍.എ അറിയിച്ചു. 

ഇതിനിടയില്‍ റോഡിന്റെ ശോച്യാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച ഒന്നര കോടി രൂപയുടെ പണി ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ഒരു സംഘം പൊതുമരാമത്ത് ഓഫിസിന് മുന്നിലേക്ക് സമരത്തിനിറങ്ങുന്നത്. പണി തുടങ്ങിയ പ്രവൃത്തികള്‍ക്ക് വേണ്ടി സമരം ചെയ്ത് പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഒരു പണിയുമില്ലാതെ അലഞ്ഞുതിരിയുന്നവര്‍ മേല്‍വിലാസമുണ്ടാക്കിയെടുക്കാന്‍ നടത്തുന്ന നാടകമാണ് ഇത്തരത്തിലുള്ള സമരങ്ങളെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?