കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രനോട് കെ പി എ മജീദിന്റെ വെല്ലുവിളി; ലീഗ് അങ്കത്തിന് തയ്യാര്‍

കാസര്‍കോട്: (www.kasargodvartha.com 03.11.2018) മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ഉപതിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും, രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖ് അന്തരിച്ചതോടെ ബിജെപിയുടെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകണം. മുസ്ലീംലീഗ് ഉപതെരഞ്ഞെടുപ്പിനു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജി എം എല്‍ എ, കെ എസ് ഹംസ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രനിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KPA Majeed on Manjeshwaram by election, Kasaragod, Muslim League, News, K.Surendran, case, Top-Headlines, K.P.A. Majeed
   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?