നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇടത് പക്ഷം തങ്ങളുടെ നിലപാട് മാറ്റില്ല; ശബരിമല വിഷയത്തിന്റെ പേരില്‍ ബി ജെ പിയും കോണ്‍ഗ്രസും പിണറായി സര്‍ക്കാരിനെതിരെ വിമോചന സമരം നടത്താനുള്ള ശ്രമത്തിലെന്നും കോടിയേരി
കോഴിക്കോട്: (www.kvartha.com 10.11.2018) നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇടത് പക്ഷം തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തിന്റെ പേരില്‍ ബി ജെ പിയും കോണ്‍ഗ്രസും പിണറായി സര്‍ക്കാരിനെതിരെ വിമോചന സമരം നടത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് കോടതി പറഞ്ഞാല്‍ അതും നടപ്പിലാക്കും. എന്നാല്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. രാമഭൂമി വിഷയത്തില്‍ ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടത്തിയ കലാപങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയെപ്പോലെ വര്‍ഗീയ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ മുസ്ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് തിരിയാന്‍ കാരണം. ജലീല്‍ കുറ്റം ചെയ്തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kodiyeri Balakrishnan reacts Sabarimala women entry, Kozhikode, News, Politics, CPI, Kodiyeri Balakrishnan, Sabarimala Temple, Religion, Criticism, BJP, Congress, Kerala.

Powered by Info News For You

Comments
Post a Comment