കാസര്‍കോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു;ജനങ്ങൾ വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 17.11.2018) കാസര്‍കോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന്‌ ജനങ്ങളും വാഹനയാത്രക്കാരും വലഞ്ഞു . കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട് വെച്ചാണ് ബി ജെ പി- ശബരിമല കര്‍മസമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഇതുമൂലം ദേശീയ പാതയില്‍ പൂർണ്ണമായും ഗതാഗതം തടസപ്പെട്ടു.



ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാത ഉപരോധ സമരത്തിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കെ സദാനന്ദ റൈ, സതീശന്‍, കെ മാധവന്‍ മാസ്റ്റര്‍, കെ ടി കാമത്ത്, അനില്‍ കുമാര്‍ ഷെട്ടി, ഐത്തപ്പ ഷെട്ടി, ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, National highway, Protest, Top-Headlines, Sabarimala, Harthal; National Highway blocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?