അന്താരാഷ്ട്ര ചലച്ചിത്ര മേളക്കൊരുങ്ങി കാസര്‍കോട്

Image result for film festival

കാസര്‍കോട് (www.evisionnews.co): കാല്‍നൂറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കാസര്‍കോട് ഒരുങ്ങി. ഒരുകാലത്ത് സജീവമായിരുന്ന സിനിമാ സംസ്‌കാരം വീണ്ടെടുക്കാനും സാംസ്‌കാരിക പരിപാടികളുടെ തുടര്‍ച്ചയും ലക്ഷ്യമിട്ട് 'കാസര്‍കോടിനൊരിടം' കൂട്ടായ്മ ഫ്രാക് സിനിമ, സിനിമേറ്റ്‌സ് എന്നിവരുമായി ചേര്‍ന്നാണ് 'ബ്രോണ്‍ബി ഫ്രെയിംസ് 18' എന്നപേരില്‍ ചലച്ചിത്രമേള ഒരുക്കുന്നത്. ഈമാസം 10, 11 തിയതികളില്‍ മുനിസിപ്പല്‍ വനിതാഹാളില്‍ നടക്കുന്ന മേള സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. മനോജ് കാന, ഫാറൂഖ് അബ്ദുറഹ്്മാന്‍ എന്നീ സംവിധായകര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍കോട്ടെ സിനിമാ പ്രേമികള്‍. ലോക പ്രശസ്ത സംവിധായകന്മാരായ മജീദ് മജീദി, പാര്‍ക്ക് ഹൂന്‍ ജങ്ക്, മാര്‍ട്ടിന്‍ സ്‌കോര്‍സസ്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ഇന്ത്യന്‍ സംവിധായകന്മാരായ സിദ്ധാര്‍ഥ് ശിവ, ജയപ്രകാശ് രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സിനിമകള്‍ അടക്കം വിവിധ അക്കാദമിക് അവാര്‍ഡുകള്‍ നേടിയ ആറോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുക. രജിസ്‌ട്രേഷനും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍: 9400432357, 8129664465.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?