ആംആദ്മി പ്രവര്‍ത്തകന് നേരെ വെടിവെപ്പ്; അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല; ഫര്‍ണിച്ചര്‍ ഷോപ്പിലെത്തിയ അജ്ഞാതനെ കേന്ദ്രീകരിച്ച് അന്വേഷണം
ചണ്ഡീഗഡ്: (www.kvartha.com 21.11.2018) ആംആദ്മി പ്രവര്‍ത്തകന് നേരെ അമൃത്‌സറില്‍ വെടിവെപ്പ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സുരേഷ് ശര്‍മയ്ക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വെടിയേറ്റ ശര്‍മയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അമൃത്‌സറിലെ ആംആദ്മി പാര്‍ട്ടി പ്രസിഡന്റായി ഈ വര്‍ഷമാണ് ശര്‍മ ചുമതലയേറ്റത്. ശര്‍മയ്ക്ക് വലതുകാലിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ശര്‍മയുടെ പര്‍താബ് ബസാറിലെ
ഫര്‍ണിച്ചര്‍ ഷോപ്പില്‍ ഒരു അജ്ഞാതന്‍ എത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഈ അജ്ഞാതനാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. വെടിവച്ച ശേഷം കൊലയാളി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് സുരേഷ് ശര്‍മയുടെ മകന്‍ സാജന്‍ ശര്‍മ പറയുന്നത് ഇങ്ങനെയാണ്;
20 നോടടുത്ത് പ്രായം വരുന്ന മുഖം മറച്ച ഒരു യുവാവ് കഴിഞ്ഞദിവസം ഫര്‍ണിച്ചര്‍ കടയിലെത്തി പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണയാണ് വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം വലതുകാലില്‍ കൊണ്ടു. എന്നാല്‍ അക്രമിയെ പിടികൂടാന്‍ കഴിയുന്നതിന് മുമ്പുതന്നെ അയാള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. സംഭവസമയത്ത് താന്‍ വീട്ടിലായിരുന്നുവെന്നും മകന്‍ പറഞ്ഞു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പിതാവിനെയാണ്. ഉടന്‍തന്നെ മറ്റു കടക്കാരുടെ സഹായത്തോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ അമൃത് സറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ഐപിസി 307 (കൊലപാതക ശ്രമം), അജ്ഞാതരായ ആളുകള്‍ക്കെതിരായ ആയുധ നിയമം 25,27,54, 59 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അമൃത്‌സറിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ശര്‍മ. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അപലപിച്ചു. പഞ്ചാബിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Suresh Sharma, former chief of AAP’s Amritsar unit shot at; police suspect personal enmity, News, Politics, Aam Aadmi Party, Leader, Gun attack, Injured, hospital, Treatment, Police, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment