ഷാജിക്ക് വിധിക്കെതിരെ അപ്പീലിന് പോകാം; നികേഷിന് എം എല്‍ എ ആകണമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടണം

തിരുവനന്തപുരം: (www.kvartha.com 09.11.2018) അയോഗ്യനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതോടെ കെ.എം. ഷാജിക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ പരാതിക്കാരനും അഴീക്കോട് മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ നികേഷ് കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിക്കാത്തതിനാല്‍ അദ്ദേഹത്തിനു പകരം എംഎല്‍എ ആകാനുമാകില്ല.

തെരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ ദ്രുവീകരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഡി. രാജന്‍ കെ എം ഷാജിയെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തവ് പുറത്തുവിട്ടത്. ഇതോടെ എം എല്‍ എ സ്ഥാനം നഷ്ടപ്പെട്ട കെ എം ഷാജിക്ക് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല.

High court disqualifies K M Shaji as MLA, Thiruvananthapuram, News, Politics, High Court of Kerala, Appeal, Nikesh Kumar, Election, LDF, Muslim-League, Kerala.

എന്നാല്‍ ഹൈക്കോടതിയില്‍നിന്നോ സുപ്രീംകോടതിയില്‍നിന്നോ ഈ വിധിക്കെതിരെ സ്‌റ്റേ സമ്പാദിക്കുകയാണു ഷാജിക്കു മുന്നിലുള്ള ഏക മാര്‍ഗം. സ്‌റ്റേ അനുവദിച്ചാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. സ്‌റ്റേ അനുവദിച്ചില്ലെങ്കില്‍ അഴീക്കോട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം.

അതേസമയം സ്‌റ്റേയ്ക്ക് അപേക്ഷ നല്‍കുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. അയോഗ്യത വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.

എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളത്തിലുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, എടക്കാട് മണ്ഡലത്തില്‍നിന്നു 1991ല്‍ വിജയിച്ച് എംഎല്‍എ ആയ സിപിഎം നേതാവ് ഒ. ഭരതനെ 1992ല്‍ ഹൈക്കോടതി അയോഗ്യനാക്കി.

പകരം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. സുധാകരന്‍ എംഎല്‍എയായി സത്യപതിജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍, 1996ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തതതോടെ ഒ. ഭരതന്‍ എംഎല്‍എയായി തിരിച്ചെത്തി.

ഇപ്പോള്‍ നികേഷ്‌കുമാറിനെ വിജയിയായി പ്രഖ്യാപിക്കാത്തതിനാല്‍ ഷാജിയുടെ മടങ്ങിവരവോ ഉപതെരഞ്ഞെടുപ്പോ ആണ് അടുത്ത സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  High court disqualifies K M Shaji as MLA, Thiruvananthapuram, News, Politics, High Court of Kerala, Appeal, Nikesh Kumar, Election, LDF, Muslim-League, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?