മദ്യലഹരിയില്‍ പിഞ്ച് കുഞ്ഞിനെ മര്‍ദിച്ച തമിഴ്‌നാട് സ്വദേശിയായ പിതാവ് അറസ്റ്റില്‍
കോട്ടയം: (www.kvartha.com 09.11.2018) മദ്യലഹരിയില്‍ പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച് അവശനാക്കിയ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി കാട്ടുവിള കടയല്‍ ജസ്റ്റിന്‍ സോമനെ(40)യാണ് ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്.
മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ജസ്റ്റിന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. വടിയും ബെല്‍റ്റും അടക്കം ഉപയോഗിച്ചാണ് മര്‍ദനം.
കഴിഞ്ഞ ദിവസം രാവിലെ മാതാവ് വീട്ടുജോലിയ്ക്കായി പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് മര്‍ദനമേറ്റ് അവശയായി കട്ടിലില്‍ കിടന്നിരുന്ന കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ഏറ്റുമാനൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി അവശനിലയില്‍ ആശുപത്രിയിലായ വിവരം പുറത്ത് വന്നതോടെ പിതാവ് ഒളിവില്‍ പോകുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man charged with attacking child, Kottayam, Crime, Criminal Case, Police, Arrested, Court, attack, Remanded, Local-News, News, Kerala.

Powered by Info News For You

Comments
Post a Comment