പത്തുമാസം പ്രായമുള്ള കുഞ്ഞു ദക്ഷയുമായി പിതാവ് സന്നിധാനത്തില്‍; വാവയെ കൊഞ്ചിക്കാന്‍ മത്സരിച്ച് പോലീസുകാരും

ശബരിമല: (www.kvartha.com 29.11.2018) പത്തുമാസം പ്രായമുള്ള കുഞ്ഞു ദക്ഷയുമായി പിതാവ് സന്നിധാനത്തില്‍. വാവയെ കൊഞ്ചിക്കാന്‍ മത്സരിച്ച് പോലീസുകാര്‍ അടുത്തുകൂടിയതും കഴിഞ്ഞദിവസത്തെ സന്നിധാനത്തെ കൗതുക കാഴ്ചയായിരുന്നു. തൃശൂര്‍ കുന്നംകുളം സ്വദേശി അഭിലാഷാണ് പത്തുമാസം പ്രായമുള്ള മകള്‍ 'ദക്ഷ'യെ മാറോട് അടുക്കിപ്പിടിച്ച് രാത്രി ഒമ്പതുമണിയോടെ മലകയറിയത്.

മൂത്ത മകള്‍ ദൈതയും ഒരു സുഹൃത്തും അദ്ദേഹത്തിന്റെ മകളുമുള്‍പ്പെട്ട സംഘത്തോടൊപ്പമാണ് മലകയറ്റം. തൃശൂരില്‍ നിന്ന് കാര്‍മാര്‍ഗം നിലയ്ക്കലില്‍ എത്തി അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഘം പമ്പയിലെത്തിയത്.

10 month old baby in Sannidhanam, Sabarimala Temple, Religion, News, Police, Thrissur, KSRTC, Baby, Visit, Kerala

പമ്പയില്‍ നിന്ന് കുഞ്ഞിനെ ഒക്കത്തേന്തി മെല്ലെ മലകയറി. പതിനെട്ടാംപടി കയറി മുകളിലെത്തിയതോടെ പോലീസുകാരും മറ്റു അയ്യപ്പന്മാരുമുള്‍പ്പെടെയുള്ളവര്‍ ചുറ്റുംകൂടി. വാവയെ കൊഞ്ചിക്കാന്‍ ചില പോലീസുകാരും അടുത്തുകൂടി.

കുഞ്ഞുവാവയെ ഒക്കത്തേന്തി വരുന്നത് കണ്ട് ക്യൂവില്‍ നില്‍ക്കാതെ സംഘത്തിന് ദര്‍ശനത്തിന് പോലീസും മറ്റ് അയ്യപ്പന്മാരും സൗകര്യമൊരുക്കി. രാത്രിയില്‍ സന്നിധാനത്ത് മുറിയില്‍ തങ്ങി, വ്യാഴാഴ്ച പുലര്‍ച്ചെ ദര്‍ശനം നടത്തിയാണ് സംഘം മടങ്ങിയത്.

ആറുമാസം പ്രായമെത്തിയപ്പോള്‍ കുഞ്ഞിനെ ചോറൂട്ടാനും അഭിലാഷ് സന്നിധാനത്ത് എത്തിയിരുന്നു. അയ്യപ്പഭക്തനും മള്‍ട്ടിമീഡിയ സ്‌പെഷ്യലിസ്റ്റുമായ അഭിലാഷ് സ്വന്തമായി സ്ഥാപനം നടത്തുന്നു. ധനതയാണ് ഭാര്യ.

Photo: Kerala Kaumudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10 month old baby in Sannidhanam, Sabarimala Temple, Religion, News, Police, Thrissur, KSRTC, Baby, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?